< Back
Kerala
സംസ്ഥാനത്ത് മഴ തുടരുന്നു; വിവിധയിടങ്ങളിലായി ഏഴ് മരണം, ഒരാളെ കാണാതായി
Kerala

സംസ്ഥാനത്ത് മഴ തുടരുന്നു; വിവിധയിടങ്ങളിലായി ഏഴ് മരണം, ഒരാളെ കാണാതായി

Web Desk
|
31 May 2025 9:34 PM IST

എറണാകുളം ചെറായിയിൽ വഞ്ചിമറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: സംസ്ഥാനത്ത് അതിതീവ്രത മഴക്കു ശമനമുണ്ടെങ്കിലും വിവിധ ഭാഗങ്ങളിൽ മഴ ഇപ്പോഴും തുടരുന്നു. വ്യത്യസ്ത അപകടങ്ങളിലായി സംസ്ഥാനത്ത് ശനിയാഴ്ച ഏഴ് പേർ മരിച്ചു, ഒരാളെ കാണാതായി.

വടകര കന്നിനടയിൽ മാഹി കനാലിൽ മീൻപിടിക്കുന്നതിനിടെ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു. തിരുവള്ളൂർ കന്നിനട സ്വദേശി മുഹമ്മദ് ആണ് മരിച്ചത്. പാലക്കാട് കൊല്ലങ്കോട് വെള്ളച്ചാട്ടത്തിൽ അപകടത്തിൽപ്പെട്ട വിനോദസഞ്ചാരി മരിച്ചു. മുതലമട നണ്ടൻകിഴായ സ്വദേശി സജീഷ് ആണ് മരിച്ചത്.

പത്തനംതിട്ട തിരുവല്ല നിരണത്ത് തോട്ടിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. തിരുവല്ല സ്വദേശി രാജേഷ് ആണ് മരിച്ചത്. എറണാകുളം ചെറായിയിൽ വഞ്ചിമറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. തൃക്കടക്കാപിള്ളി സ്വദേശി നിഖിൽ മുരളിയാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വഞ്ചി മറിഞ്ഞ് നിഖിലിനെ കാണാതായത്. വഞ്ചി മറിഞ്ഞ സ്ഥലത്ത് നിന്നും ഒരു കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ആലപ്പുഴ ഹരിപ്പാട് വള്ളം മറിഞ്ഞ് അപകടത്തിൽ പെട്ട മത്സ്യത്തൊഴിലാളി മരിച്ചു. മത്സ്യബന്ധനത്തിന് പോയ പള്ളിപ്പാട് സ്വദേശി സ്റ്റീവ് ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന രണ്ട് പേർ നീന്തി രക്ഷപ്പെട്ടു.

കോട്ടയം പാമ്പാടി മീനടത്ത് വയോധികനെ തോട്ടിൽ വീണ് കാണാതായി. അഗ്‌നിരക്ഷാ സേനാ സംഘം തിരച്ചിൽ ആരംഭിച്ചു. മീനടം സ്വദേശി ഈപ്പനെ (65)യാണ് കാണാതായത്. മീനടം ആശുപത്രിപ്പടിയ്ക്കു സമീപത്തെ വെള്ളം നിറഞ്ഞ തോട്ടിലാണ് ഈപ്പൻ വീണത്. അഗ്‌നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തുന്നു

Similar Posts