< Back
Kerala
മഴക്കെടുതി; കെഎസ്ഇബിക്ക് കനത്ത നഷ്ടം
Kerala

മഴക്കെടുതി; കെഎസ്ഇബിക്ക് കനത്ത നഷ്ടം

Web Desk
|
24 May 2025 8:34 PM IST

26.89 കോടി രൂപയാണ് കെഎസ്ഇബിക്ക് നഷ്ടമുണ്ടായത്.

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ മഴക്കെടുതിയിൽ കെഎസ്ഇബിക്ക് കനത്ത നഷ്ടം. 26.89 കോടി രൂപയാണ് കെഎസ്ഇബിക്ക് നഷ്ടമുണ്ടായത്.

257 ഹൈടെൻഷൻ പോസ്റ്റുകളും 2,505 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. 7,12,679 ഉപഭോക്താക്കൾക്ക് വൈദ്യുതി തകരാർ സംഭവിച്ചു. ഇതിൽ 5,39,976 ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം പുനസ്ഥാപിച്ച് നൽകി. ബാക്കിയുള്ള വൈദ്യുതി തകരാറുകൾ പരിഹരിക്കാനുള്ള ഊർജ്ജിത ശ്രമം നടക്കുന്നതായും കെഎസ്ഇബി വ്യക്തമാക്കി.

Similar Posts