< Back
Kerala
rain, kerala ,Orange alert ,സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ കനക്കും; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്,latest malayalam news
Kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ കനക്കും; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

Web Desk
|
30 April 2023 6:33 AM IST

പത്തനംതിട്ട, എറണാകുളം, ഇടുക്കി,തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ കനക്കും. നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി,തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലാണ് യെല്ലോ അലർട്ടും പ്രഖ്യാപിച്ചത്. മെയ് ഒന്നിന് പത്തനംതിട്ട, ആലപ്പുഴ,എറണാകുളം, ഇടുക്കി, തൃശ്ശൂർ എന്നിവടങ്ങളിലും മെയ് രണ്ടിന് പത്തനംതിട്ട,എറണാകുളം, ഇടുക്കി, തൃശ്ശൂർ, മെയ് മൂന്നിന് പത്തനംതിട്ട,എറണാകുളം, ഇടുക്കി, തൃശ്ശൂർ എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്കുള്ള സാധ്യതയാണ് കേന്ദ്രകാലാവസ്ഥാവകുപ്പ് പ്രവചിച്ചിരിക്കുന്നത്.

Similar Posts