< Back
Kerala
സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയിൽ വ്യാപക നാശനഷ്ടം
Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയിൽ വ്യാപക നാശനഷ്ടം

Web Desk
|
5 Sept 2022 6:17 AM IST

വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയിൽ വ്യാപക നാശനഷ്ടം.മലവെള്ളപാച്ചിലിൽ തിരുവനന്തപുരത്ത് ഒരു കുട്ടി മരിച്ചു. ഒരാളെ കാണാതായി. പാലക്കാട് അട്ടപ്പാടിയിൽ മലവെള്ളപ്പാച്ചിലിൽ കാർ ഒഴുകി പോയി.വയനാട്ടിലും മഴ നാശം വിതച്ചു.

തിരുവനന്തപുരം മങ്കയത്ത് വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയ 10 പേരടങ്ങുന്ന സംഘമാണ് അപ്രതീക്ഷിതമായി എത്തിയ മലവെള്ളപ്പാച്ചിൽ ഒഴുക്കിൽപെട്ടത്. ഇരച്ചെത്തിയ മലവെള്ളപ്പാച്ചിലിൽ നസ്റിയ ഫാത്തിയുടെ ജീവൻ നഷ്ടമായി. ഒഴുക്കിൽപ്പെട്ട് കാണാതായ ഷാനിക്കായി തിരച്ചിൽ തുടരുകയാണ്

പാലക്കാട് അട്ടപ്പാടി തൂവയിൽ മലവെള്ളപ്പാച്ചലിൽ കാർ ഒഴുകി പോയി.തമിഴ്നാട് സ്വദേശി കീർത്തി രാജിന്റെ കാറാണ് ഒഴുക്കിൽപ്പെട്ടത്.കാറിലുണ്ടായിരുന്ന കീർത്തി രാജിന്റെ ഭാര്യ പെട്ടന്നിറങ്ങിയതിനാൽ അപകടം ഒഴിവായി.

വയനാട്ടിലും മഴ കാര്യമായ നാശം വിതച്ചു. ജില്ലയുടെ മലയോര മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.

Similar Posts