< Back
Kerala

Kerala
കേരളത്തിൽ അഞ്ചുദിവസം മഴ തുടരും; എറണാകുളത്ത് യെല്ലോ അലർട്ട്
|18 Dec 2023 6:27 AM IST
തിരുവനന്തപുരം ജില്ലയിൽ പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം സെന്ററുകളിലേക്കുള്ള വിനോദസഞ്ചാരം നിരോധിച്ചു.
തിരുവനന്തപുരം: കോമറിൻ മേഖലക്ക് മുകളിൽ നിലനിൽക്കുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത 5 ദിവസം മഴ തുടരാൻ സാധ്യത. ഇന്ന് തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
എറണാകുളം ജില്ലയിൽ മഴ കനക്കാൻ സാധ്യത ഉള്ളതിനാൽ ഇന്ന് യെല്ലോ അലർട്ട് ആണ്. നിലവിൽ മറ്റു ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടില്ല. തിരുവനന്തപുരം ജില്ലയിൽ മഴ കനത്ത പശ്ചാത്തലത്തിൽ പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം സെന്ററുകളിലേക്കുള്ള വിനോദസഞ്ചാരം നിരോധിച്ചു.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കില്ല. ജില്ലയിൽ ക്വാറിയിങ് മൈനിങ് തുടങ്ങിയ പ്രവർത്തനങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.