< Back
Kerala

Kerala
ജൂൺ 9 വരെ മഴ തുടരും; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്
|5 Jun 2024 7:09 PM IST
പത്തനംതിട്ട ,ആലപ്പുഴ ,കോട്ടയം ,ഇടുക്കി ,കോഴിക്കോട് ,കണ്ണൂർ ,കാസർഗോഡ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 9 വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇരട്ട ചക്രവാത ചുഴിയുടെയും, വടക്കൻ കാറ്റിന്റെയും സ്വാധീനവുമാണ് നിലവിലെ മഴക്ക് സാധ്യത. ഒറ്റപെട്ട ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി പത്തനംതിട്ട ,ആലപ്പുഴ ,കോട്ടയം ,ഇടുക്കി ,കോഴിക്കോട് ,കണ്ണൂർ ,കാസർഗോഡ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.
ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ്, കർണാടക തീരത്തു നിന്നും മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.