< Back
Kerala

Kerala
മഴ കനക്കും: 8 ജില്ലകളിൽ മുന്നറിയിപ്പ്; രണ്ടിടത്ത് ഓറഞ്ച് അലർട്ട്
|11 Aug 2024 2:32 PM IST
അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പുള്ളതിനാൽ 8 ജില്ലകളിൽ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, പത്തനംതി,ട്ട തിരുവനന്തപുരം ജില്ലകളിൽ കൂടി യെല്ലോ അലർട്ട് നൽകി. നേരത്തെ ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. അത് തുടരും. പാലക്കാട്, മലപ്പുറം, ജില്ലകളിലെ ഓറഞ്ച് അലർട്ടും തുടരും.
വരാനിരിക്കുന്ന നാല് ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും വ്യാപക മഴയ്ക്ക് സാധ്യയെന്നും മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ഇന്ന് അത് പിൻവലിച്ചു.