< Back
Kerala

Kerala
ഇന്ന് മുതൽ സംസ്ഥാനത്ത് മഴ കുറയും: ഒരു ജില്ലയിലും മുന്നറിയിപ്പ് ഇല്ല
|22 Aug 2024 7:01 AM IST
മഴ കുറഞ്ഞെങ്കിലും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനുള്ള സാധ്യത മുൻനിർത്തി കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്..
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചിരുന്ന മഴ ഇന്ന് മുതൽ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്.
ലക്ഷദ്വീപിനും ഗുജറാത്തിനും മുകളിലായി ചക്രവാത ചുഴികൾ രൂപപ്പെട്ടിട്ടുണ്ടെങ്കിലും ഇവയുടെ സ്വാധീനഫലമായി ഇടത്തരം മഴക്ക് സാധ്യതയുണ്ട്.
എങ്കിലും, ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. അതേസമയം മഴ കുറഞ്ഞെങ്കിലും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനുള്ള സാധ്യത മുൻനിർത്തി കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.