< Back
Kerala
ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴ എത്തുന്നു; ശനിയാഴ്ച രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴ എത്തുന്നു; ശനിയാഴ്ച രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Web Desk
|
6 Jan 2026 11:40 AM IST

മലയോരമേഖലയിലായിരിക്കും ശക്തമായ മഴക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴ എത്തുന്നു.ശനിയാഴ്ച രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. മലയോരമേഖലയിലായിരിക്കും ശക്തമായ മഴക്ക് സാധ്യത.മറ്റ് ജില്ലകളില്‍ ഇടത്തരം നേരിയ മഴക്കും സാധ്യതയുണ്ട്.


Similar Posts