< Back
Kerala

Kerala
മഴക്കെടുതി; കെഎസ്ഇബിക്ക് നഷ്ടം 138.87 കോടി
|30 May 2025 6:05 PM IST
5,75,715 ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു നൽകിയതായി കെഎസ്ഇബി വ്യക്തമാക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയിൽ ഇതുവരെ 138.87 കോടിയുടെ നാശനഷ്ടമുണ്ടായതായി കെഎസ്ഇബി. 2656 ഹൈടെൻഷൻ പോസ്റ്റുകൾ തകർന്നു. 19,513 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. 2594 സ്ഥലങ്ങളിൽ ഹൈടെൻഷൻ ലൈനുകൾ പൊട്ടി. 52093 സ്ഥലങ്ങളിൽ ലോടെൻഷൻ ലൈനുകളും പൊട്ടി വീണു.
75,57,783 ഉപഭോക്താക്കൾക്ക് വൈദ്യുതി തകരാർ സംഭവിച്ചുവെന്നും 65,75,715 ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു നൽകിയതായും കെഎസ്ഇബി വ്യക്തമാക്കി.