< Back
Kerala

Kerala
മഴക്കെടുതി; സംസ്ഥാനത്ത് ആറ് മരണം
|16 July 2024 3:09 PM IST
നാല് പേർ വെള്ളക്കെട്ടിൽ വീണും രണ്ട് പേർ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റും മരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് ആറ് മരണം. പാലക്കാട് വടക്കഞ്ചേരി കൊട്ടേക്കാട് വീട് തകർന്നു വീണ് അമ്മയും മകനും മരിച്ചു. കൊടക്കുന്ന് വീട്ടിൽ സുലോചന, മകൻ രഞ്ജിത്ത് എന്നിവരാണ് മരിച്ചത്. മട്ടന്നൂരിൽ വെള്ളക്കെട്ടിൽ വീണ് 51കാരി മരിച്ചു. കോളാരി സ്വദേശി കുഞ്ഞാമിന ആണ് മരിച്ചത്. ചൊക്ലിയിൽ വെള്ളക്കെട്ടിൽപ്പെട്ട് ഒളവിലം സ്വദേശി കുനിയിൽ ചന്ദ്രശേഖരൻ മരിച്ചു.
പത്തനംതിട്ട തിരുവല്ലയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 65കാരൻ മരിച്ചു. തിരുവല്ല സ്വദേശി റെജിയാണ് മരിച്ചത്. വയനാട് പുൽപ്പള്ളിയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. ചീയമ്പം 73 കോളനിയിലെ സുധൻ ആണ് മരിച്ചത്.