< Back
Kerala
രാജ്ഭവന്‍ ആര്‍എസ്എസ് ശാഖയല്ല; ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് ദേശാഭിമാനിയില്‍ മുഖപ്രസംഗം
Kerala

''രാജ്ഭവന്‍ ആര്‍എസ്എസ് ശാഖയല്ല''; ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് ദേശാഭിമാനിയില്‍ മുഖപ്രസംഗം

Web Desk
|
21 Jun 2025 10:11 AM IST

ആരിഫ് മുഹമ്മദ് ഖാനെക്കാള്‍ താന്‍ ഒട്ടും മോശമല്ലെന്ന് തെളിയിക്കാനുള്ള തീവ്രശ്രമത്തിലാണ് ആര്‍ലേക്കറെന്ന് മുഖപ്രസംഗത്തില്‍

തിരുവന്തപുരം: ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് ദേശാഭിമാനി പത്രത്തില്‍ മുഖപ്രസംഗം. രാജ്ഭവന്‍ ആര്‍എസ്എസ് ശാഖയല്ല. ആരിഫ് മുഹമ്മദ് ഖാനെക്കാള്‍ ഒട്ടും മോശമല്ലെന്ന് തെളിയിക്കാനുള്ള തീവ്രശ്രമത്തിലാണ് ആര്‍ലേക്കര്‍. ഭരണഘടന എന്ന് കേള്‍ക്കുമ്പോള്‍ കുരിശു കണ്ട ചെകുത്താനെപ്പോലെ വിറളി പിടിക്കുന്ന ആര്‍എസ്എസുകാര്‍ക്കുള്ള മറുപടിയാണ് ശിവന്‍കുട്ടിയുടേതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

അതേസമയം, ഭാരതാംബ വിവാദത്തില്‍ ഗവര്‍ണറുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് സര്‍ക്കാര്‍. കൂടുതല്‍ ഏറ്റുമുട്ടലിലേക്ക് നീങ്ങുക രാജ്ഭവന്റെ തുടര്‍നീക്കങ്ങളെ ആശ്രയിച്ചായിരിക്കും. മന്ത്രി വി.ശിവന്‍കുട്ടിയുടെ വാക്കൗട്ടിലെ അതൃപ്തി അനൗദ്യോഗിക സ്വഭാവത്തില്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കാന്‍ ഗവര്‍ണറുടെ നീക്കം.

ഭാരതാംബ ചിത്രത്തിലുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുമ്പോഴും ഗവര്‍ണര്‍ മറ്റ് വിഷയങ്ങളില്‍ സര്‍ക്കാരുമായി കൂടുതല്‍ ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ല. മന്ത്രിവി.ശിവന്‍കുട്ടിയുടെ പെരുമാറ്റത്തിലെ അതൃപ്തി മുഖ്യമന്ത്രിയെ അനൗദ്യോഗിക സ്വഭാവത്തില്‍ ധരിപ്പിക്കാന്‍ മാത്രമാണ് രാജ്ഭവനും ഇപ്പോള്‍ ആലോചിക്കുന്നത്. ഗവര്‍ണറുടെ ഉത്തരവാദിത്തങ്ങളെപ്പറ്റി പാഠംപുസ്‌കത്തില്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിനോടും രാജ്ഭവന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Similar Posts