< Back
Kerala
സംഭാവന വേണം: തുണിക്കട നടത്തുന്ന രാജസ്ഥാൻ സ്വദേശിയെ ഭീഷണിപ്പെടുത്തിയതായി പരാതി, വ്യാജമെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി

വ്യാപാര വ്യവസായി ഏകോപന സമിതി പുറത്തുവിട്ട ചിത്രം

Kerala

'സംഭാവന വേണം': തുണിക്കട നടത്തുന്ന രാജസ്ഥാൻ സ്വദേശിയെ ഭീഷണിപ്പെടുത്തിയതായി പരാതി, വ്യാജമെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി

Web Desk
|
18 Sept 2025 2:00 PM IST

തലേന്ന് നൽകിയ സമ്മാന കൂപ്പണിൻ്റെ പൈസ ചോദിച്ച ഘട്ടത്തിൽ കടയിലെ ജീവനക്കാരൻ തട്ടിക്കയറുകയായിരുന്നുവെന്ന് ഏകോപന സമിതി നേതാവ് കെ.വി സലീം

കണ്ണൂർ: പഴയ ബസ് സ്റ്റാൻ്റിന് സമീപത്ത് തുണിക്കട നടത്തുന്ന രാജസ്ഥാൻ സ്വദേശികളെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി പരാതി.

കടയിൽ എത്തിയ സംഘം പത്തായിരം രൂപ സംഭാവന നൽകണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് കട ഉടമയുടെ വാദം. പണം ഇല്ലെന്ന് പറഞ്ഞതിനെ തുടർന്ന് തട്ടിക്കയറിയതായും പരാതി ഉണ്ട്. കടയിൽ നടന്ന അതിക്രമത്തിൻ്റെ സിസിടിവി ദൃശ്യം പുറത്തു വന്നു.

സംഭവത്തെ തുടർന്ന് കടയുടമ രാജസ്ഥാൻ സ്വദേശി ഷേർസിങ്ങ് ടൗൺ പൊലീസിൽ പരാതി നൽകി. എന്നാൽ പരാതി വ്യാജമാണെന്നും ദസറ ആഘോഷത്തിൻ്റെ ഭാഗമായി കണ്ണൂർ കോർപ്പറേഷൻ സംഘടിപ്പിക്കുന്ന വ്യാപാരോത്സവത്തിൻ്റെ സമ്മാന കൂപ്പൺ വിതരണമാണ് നടന്നതെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി അറിയിച്ചു.

തലേന്ന് നൽകിയ സമ്മാന കൂപ്പണിൻ്റെ പൈസ ചോദിച്ച ഘട്ടത്തിൽ കടയിലെ ജീവനക്കാരൻ തട്ടിക്കയറുകയായിരുന്നുവെന്ന് ഏകോപന സമിതി നേതാവ് കെ.വി സലീം അറിയിച്ചു

Watch Video


Related Tags :
Similar Posts