< Back
Kerala
ഇനിയുള്ള പോരാട്ടം എൻഡിഎയും യുഡിഎഫും തമ്മിൽ, എൽഡിഎഫിനെ ജനങ്ങൾ തള്ളിക്കളഞ്ഞു: രാജീവ് ചന്ദ്രശേഖർ
Kerala

ഇനിയുള്ള പോരാട്ടം എൻഡിഎയും യുഡിഎഫും തമ്മിൽ, എൽഡിഎഫിനെ ജനങ്ങൾ തള്ളിക്കളഞ്ഞു: രാജീവ് ചന്ദ്രശേഖർ

Web Desk
|
13 Dec 2025 5:04 PM IST

വികസിത കേരളത്തിന് ജനങ്ങൾ പിന്തുണ നൽകിയതിന്റെ തെളിവാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്നും രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ഇനിയുള്ള പോരാട്ടങ്ങൾ എൻഡിഎയും യുഡിഎഫും തമ്മിലാണെന്നും ജനങ്ങൾ എൽഡിഎഫിനെ തള്ളിക്കളഞ്ഞെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ വലിയ മുന്നേറ്റമാണെന്നും വികസിത കേരളത്തിന് ജനങ്ങൾ പിന്തുണ നൽകിയതിന്റെ തെളിവാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ പരാജയം യുഡിഎഫിന് ഗുണമുണ്ടായിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ അതുണ്ടാകില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പ് യുഡിഎഫും എൻഡിഎയും തമ്മിലായിരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെക്കുറിച്ച് മാത്രമാണ് സംസാരിച്ചിട്ടുള്ളത്, അതിന്റെ ഫലം യുഡിഎഫിന് ലഭിച്ചു. ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിനെക്കുറിച്ച് ജനങ്ങൾ ചർച്ച ചെയ്യുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കൂട്ടിച്ചേർത്തു.

ജനങ്ങൾ എൽഡിഎഫിന് ഇനി അവസരം കൊടുക്കില്ലെന്ന കാര്യമുറപ്പാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെക്കുറിച്ച് ചർച്ചയുണ്ടാകുമെന്നും ശബരിമല സ്വർണക്കൊള്ള എവിടെ തുടങ്ങി, ആര് തുടങ്ങി എന്നതൊക്കെ പരിശോധിക്കേണ്ടതുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Similar Posts