< Back
Kerala
കൗൺസിലറുടെ ആത്മഹത്യ; നീ അവിടെ നിന്നാൽ മതി, നിങ്ങൾ ചോദിക്കരുത്, ഞാൻ മറുപടി തരില്ല; മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് രാജീവ് ചന്ദ്രശേഖർ
Kerala

കൗൺസിലറുടെ ആത്മഹത്യ; 'നീ അവിടെ നിന്നാൽ മതി, നിങ്ങൾ ചോദിക്കരുത്, ഞാൻ മറുപടി തരില്ല'; മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് രാജീവ് ചന്ദ്രശേഖർ

Web Desk
|
21 Sept 2025 4:18 PM IST

കഴിഞ്ഞ ദിവസം കൗൺസിലറുടെ മരണം സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ ബിജെപി പ്രവർത്തകർ കൈയേറ്റം ചെയ്തിരുന്നു

തിരുവനന്തപുരം: കൗൺസിലറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ചതിന് മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നിങ്ങളോടാരാ പറഞ്ഞേ? നിങ്ങൾ ഏതാ ചാനൽ? നീ അവിടെ നിന്നാൽ മതി, നിങ്ങൾ ചോദിക്കരുത്, ഞാൻ മറുപടി തരില്ല എന്നാണ് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചത്.

കഴിഞ്ഞ ദിവസം കൗൺസിലറുടെ മരണം സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ ബിജെപി പ്രവർത്തകർ കൈയേറ്റം ചെയ്തിരുന്നു. ഇതു സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം മറുപടിയൊന്നും നൽകിയില്ല. ചോദ്യങ്ങളുന്നയിച്ചവരോട് നിങ്ങൾക്ക് കാണിച്ച് തരാമെന്നാണ് ഭീഷണി. നിങ്ങൾ മാധ്യമ പ്രവർത്തകർ അല്ലെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.

Similar Posts