< Back
Kerala
‘തെല്ല് വേദനയോടെയാണെങ്കിലും വിലപ്പെട്ട ആ പാഠം പഠിക്കാന്‍ കഴിഞ്ഞു’; ട്രെഡ്മില്ലില്‍ നിന്ന് വീണ് രാജീവ് ചന്ദ്രശേഖര്‍

രാജീവ് ചന്ദ്രശേഖര്‍ Photo- Rajeev Chandrasekhar FB Page

Kerala

‘തെല്ല് വേദനയോടെയാണെങ്കിലും വിലപ്പെട്ട ആ പാഠം പഠിക്കാന്‍ കഴിഞ്ഞു’; ട്രെഡ്മില്ലില്‍ നിന്ന് വീണ് രാജീവ് ചന്ദ്രശേഖര്‍

Web Desk
|
5 Oct 2025 5:42 PM IST

തെല്ല് വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാന്‍ കഴിഞ്ഞുവെന്ന ആമുഖത്തോടെയാണ് ഫേസ്ബുക്ക് പോസ്റ്റ്.

തിരുവനന്തപുരം: ട്രെഡ്മില്ലില്‍ നിന്ന് വീണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് പരിക്ക്. മുഖത്താണ് പരിക്കേറ്റത്.

ട്രെഡ് മില്‍ ഉപയോഗിക്കുന്നതിനിടയില്‍ അലക്ഷ്യമായി ഫോണ്‍ എടുക്കാന്‍ ശ്രമിച്ചതാണ് വീഴാന്‍ കാരണമെന്ന് രാജീവ് ചന്ദ്രശേഖര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി. തെല്ല് വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാന്‍ കഴിഞ്ഞുവെന്ന ആമുഖത്തോടെയാണ് ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

തെല്ല് വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാൻ കഴിഞ്ഞു.

ട്രെഡ് മിൽ ഉപയോഗിക്കുന്നതിനിടയിൽ അലക്ഷ്യമായി ഫോൺ എടുക്കാൻ ശ്രമിച്ചാൽ വീഴാനും പരിക്ക് പറ്റാനുമുള്ള സാധ്യത കൂടുതലാണ് എന്നതാണ് ആ പാഠം.

എനിക്ക് ഇന്ന് സംഭവിച്ചതും അത് തന്നെ. മുഖത്തെ പാടുകളും കഠിനമായ വേദനയുമാണ് ബാക്കിപത്രം.

ഗുണപാഠം - ട്രെഡ് മിൽ ചെയ്യുമ്പോൾ മൊബൈൽ ഫോൺ ജാഗ്രതയോടെ മാത്രം ഉപയോഗിക്കുക.

Similar Posts