< Back
Kerala
2024 Lok Sabha, Election Results LIVE, BJPs Rajeev Chandrasekhar Leads Shashi Tharoor In Thiruvananthapuram,congress,തിരുവനന്തപുരം,രാജീവ് ചന്ദ്രശേഖര്‍,തിരുവനന്തപുരത്ത് ബിജെപി,ശശി തരൂര്‍,കോണ്‍ഗ്രസ്
Kerala

തിരുവനന്തപുരത്ത് രാജീവോ, തരൂരോ? 2014 ആവർത്തിക്കുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്

Web Desk
|
4 Jun 2024 11:11 AM IST

അഞ്ചാമത്തെ റൗണ്ട് വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ രാജീവ് ചന്ദ്രശേഖർ 5000ത്തിലധികം വോട്ടുകൾക്കാണ് മുന്നിലുള്ളത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ വൻ ലീഡുയർത്തി മുന്നിലാണ്. അഞ്ചാമത്തെ റൗണ്ട് വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ രാജീവ് ചന്ദ്രശേഖർ 5000ത്തിലധികം വോട്ടുകൾക്കാണ് മുന്നിലുള്ളത്. വോട്ടെണ്ണി തുടങ്ങിയതിന് ശേഷം ഒരു സമയത്ത് പോലും എൽ.ഡി.എഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന് ഒരു ഘട്ടത്തിൽ പോലും ലീഡ് പിടിച്ചെടുക്കാൻ സാധിച്ചിട്ടില്ല. 10 റൗണ്ട് വരെ രാജീവ് ലീഡ് നില ഉയർത്തിയാലും 11-ാമത്തെ റൗണ്ട് മുതലാണ് തിരുവനന്തപുരം ആർക്കൊപ്പം എന്നതിൽ അന്തിമവിധി വരിക.

2014 ൽ നാലാം റൗണ്ട് എണ്ണുമ്പോൾ 10000 മുകളിലായിരുന്നു എൻ.ഡി.എ സ്ഥാനാർഥിയായിരുന്ന രാജഗോപാൽ ലീഡ്.എന്നാൽ 11-ാമത്തെ റൗണ്ട് മുതൽ ശശി തരൂര് ലീഡ് നില ഉയർത്തുകയും വിജയിച്ച് കയറുകയുമായിരുന്നു. 15470 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അന്ന് യു.ഡ.എഫ് സ്ഥാനാർഥിയായ ശശി തരൂരിന്റെ വിജയം. 2014 വീണ്ടും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസിപ്പോഴുള്ളത്.


Similar Posts