< Back
Kerala

Kerala
രാമായണ മാസത്തിന് ആശംസകളുമായി രാജീവ് ചന്ദ്രശേഖർ; കര്‍ക്കിടകം നാളെയെന്ന് ഓർമിപ്പിച്ച് കമന്റ്, പോസ്റ്റ് ഡിലീറ്റ് ചെയ്തു
|16 July 2025 10:58 AM IST
രാജീവ് ചന്ദ്രശേഖറിനെ 'ട്രോളിയിട്ടുള്ള' കമന്റുകളും നിറയാൻ തുടങ്ങി. പിന്നാലെ അദ്ദേഹം പോസ്റ്റ് പിൻവലിച്ചു
തിരുവനന്തപുരം: രാമായണ മാസത്തിന് ആശംസകൾ നേർന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. എന്നാൽ നാളെയാണ് കർക്കിടകമെന്നും ദയവായി പോസ്റ്റ് പിൻവലിക്കമെന്നുമുള്ള കമന്റിലെ മുറവിളിക്ക് പിന്നാലെ അദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്തു.
'രാമായണ മാസത്തിന് ആരംഭം കുറിച്ച് ഇന്ന് കർക്കടകം ഒന്ന്. രാമായണത്തിന്റെ പുണ്യം നുകർന്ന് പ്രാർഥനയും പാരായണവുമായി ഇനി ഒരു മാസം. ഈ പുണ്യമാസം എല്ലാ വീടുകളിലും അനുഗ്രഹങ്ങളും സമൃദ്ധിയും നിറക്കട്ടെ'- എന്നായിരുന്നു പോസ്റ്റ്. ഇതിന്റെ ഇംഗ്ലീഷും കൊടുത്തിരുന്നു.
ഫേസ്ബുക്ക് പോസ്റ്റ് വന്നതിന് പിന്നാലെ നിരവധി പേരാണ് കർക്കടകം ഒന്ന് നാളെയാണെന്ന് കമന്റ് ചെയ്തത്. 'കർക്കിടം ഒന്ന് നാളെയാണ് ചേട്ടാ, പോസ്റ്റ് പിൻവലിക്കൂ'- എന്നായിരുന്നു ഒരു കമന്റ്. അദ്ദേഹത്തെ 'ട്രോളിയിട്ടുള്ള' കമന്റുകളും നിറയാൻ തുടങ്ങി. പിന്നാലെ അദ്ദേഹം പോസ്റ്റ് പിൻവലിച്ചു.

