< Back
Kerala
പ്രധാനപ്പെട്ട സമ്മേളനമാണ്,പങ്കെടുക്കേണ്ടത് എന്റെ ചുമതല; ഇടുക്കി ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് എസ് രാജേന്ദ്രൻ
Kerala

'പ്രധാനപ്പെട്ട സമ്മേളനമാണ്,പങ്കെടുക്കേണ്ടത് എന്റെ ചുമതല'; ഇടുക്കി ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് എസ് രാജേന്ദ്രൻ

Web Desk
|
2 Jan 2022 1:30 PM IST

അതേ സമയം, ദേവികുളം മുൻ എം എൽ എ എസ്.രാജേന്ദ്രൻ സി പി എമ്മിൽ നിന്ന് പുറത്താക്കണം എന്ന തീരുമാനവും ശിപാർശയും കഴിഞ്ഞ ദിവസം വന്നിരുന്നു

ഇടുക്കി ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് മുൻ എംഎൽഎ എസ് രാജേന്ദ്രൻ.പ്രധാനപ്പെട്ട സമ്മേളനമാണ്. ജില്ലാ കമ്മിറ്റിയംഗമെന്ന നിലയിൽ ഉറപ്പായും പങ്കെടുക്കുമെന്ന് രാജേന്ദ്രൻ പറഞ്ഞു.ബ്രാഞ്ച്, ഏരിയ സമ്മേളനങ്ങളിൽ നിന്ന് രാജേന്ദ്രൻ വിട്ടുനിന്നത്തിനെതിരെ പാർട്ടിയിൽ കടുത്ത വിമർശനമുയർന്നിരുന്നു.

അതേ സമയം, ദേവികുളം മുൻ എം എൽ എ എസ്.രാജേന്ദ്രൻ സി പി എമ്മിൽ നിന്ന് പുറത്താക്കണം എന്ന തീരുമാനവും ശിപാർശയും കഴിഞ്ഞ ദിവസം വന്നിരുന്നു. രാജേന്ദ്രനെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്യാൻ ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോട് ശിപാർശ ചെയ്യുകയായിരുന്നു.

നാലാം തവണ നിയമസഭാ സീറ്റ് നിഷേധിക്കപ്പെട്ടതാണ് പാർട്ടിയിൽ രാജേന്ദ്രന്റെ അതൃപ്തിക്ക് ഇടയാക്കിയത്. ഇതിന് പുറമെ സി പി എം സ്ഥാനാർഥിയായി ഇവിടെ പകരം മത്സരിച്ച എ. രാജയെ തോൽപിക്കാൻ രാജേന്ദ്രൻ ശ്രമിച്ചെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇദ്ദേഹത്തെ ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തിരുന്നു.

Related Tags :
Similar Posts