< Back
Education
രാജേന്ദ്രൻ വെള്ളപ്പാലത്തിന് ഓണററി ഡോക്ടറേറ്റ്
Education

രാജേന്ദ്രൻ വെള്ളപ്പാലത്തിന് ഓണററി ഡോക്ടറേറ്റ്

Web Desk
|
20 Sept 2022 10:43 AM IST

സാമൂഹ്യ സേവനം പരിഗണിച്ച് വെനിസുലയിലെ ബൊളിവേറിയന്‍ യൂനിവേഴ്‌സിറ്റിയാണ് ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചത്

ചെന്നൈ: സാമൂഹിക പ്രവർത്തകനും കേരളാ പ്രവാസി അസോസിയേഷൻ(കെ.പി.എ) ചെയർമാനുമായ രാജേന്ദ്രൻ വെള്ളപ്പാലത്തിന് ഓണററി ഡോക്ടറേറ്റ്. നാഷനല്‍ ഹ്യൂമാനിറ്റി പീസ് ഫെഡറേഷന്റെ ശിപാര്‍ശയില്‍ വെനിസുലയിലെ ബൊളിവേറിയന്‍ യൂനിവേഴ്‌സിറ്റിയാണ് ഡോക്ടര്‍ ഓഫ് ബിസിനസ് ഓണററി ഡോക്ടറേറ്റ് നല്‍കിയത്.

വിദേശത്തും കേരളത്തിലും നടത്തുന്ന സാമൂഹ്യ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ആദരവ്. പ്രവാസികൾ നേതൃത്വം നൽകുന്ന ആദ്യത്തെ രാഷ്ട്രീയ പാർട്ടിയുടെ ചെയർമാൻ കൂടിയാണ് രാജേന്ദ്രൻ. പ്രവാസികളുടെ അവകാശങ്ങൾ നേടിയെടുക്കാൻ ലക്ഷ്യമിട്ടാണ് രാജേന്ദ്രന്റെ നേതൃത്വത്തിൽ കേരള പ്രവാസി അസോസിയേഷൻ എന്ന രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകിയത്. പ്രവാസികൾക്ക് വോട്ടവകാശം നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് രാജേന്ദ്രൻ.

ചെന്നൈയില്‍ നടന്ന ബിരുദദാന ചടങ്ങില്‍ മുന്‍ തമിഴ്‌നാട് മന്ത്രിയും രാജ്യസഭാ മുന്‍ എം.പിയുമായ എസ് തങ്കവേലു രാജേന്ദ്രന്‍ വെള്ളപ്പാലത്തിനു വേണ്ടി ഡോക്ടറേറ്റ് ഏറ്റുവാങ്ങി.

Similar Posts