< Back
Kerala
രാമനാട്ടുകര സ്വര്‍ണക്കടത്ത് കവര്‍ച്ചാകേസ്: രണ്ടുപേര്‍ കൂടി പിടിയില്‍
Kerala

രാമനാട്ടുകര സ്വര്‍ണക്കടത്ത് കവര്‍ച്ചാകേസ്: രണ്ടുപേര്‍ കൂടി പിടിയില്‍

Web Desk
|
17 July 2021 9:15 PM IST

അര്‍ജുന്‍ ആയങ്കി വിമാനത്താവളത്തില്‍ നില്‍ക്കുന്ന ഫോട്ടോയും അപ്രകാരം അയച്ചിരുന്നു .അത് പ്രകാരം മണിക്കൂറുകളോളം അര്‍ജുന്‍ ആയങ്കിയുടെ ചലനങ്ങള്‍ ഇയാള്‍ നിരീക്ഷിച്ചു വിവരങ്ങള്‍ കൈമാറിക്കൊണ്ടിരുന്നു.

രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ചാ ശ്രമക്കേസില്‍ ഉള്‍പ്പെട്ട സംഘത്തിലെ രണ്ടുപേര്‍ കൂടി പിടിയില്‍. മുഖ്യപ്രതി സജിമോന്റെ ഡ്രൈവറും സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് വിമാനത്താവളം കേന്ദ്രീകരിച്ച് ഒത്താശ ചെയ്തുകൊടുക്കുന്ന സംഘത്തിലെ കണ്ണിയുമായ കരിപ്പൂര്‍ സ്വദേശി അസ്‌കര്‍ ബാബു, അമീര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സംഭവ ദിവസം കവര്‍ച്ചാ സംഘങ്ങള്‍ക്ക് എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ചുള്ള സഹായങ്ങള്‍ ചെയ്തു കൊടുത്തത് ഇവരാണെന്നാണ് റിപ്പോര്‍ട്ട്. ഗള്‍ഫില്‍ നിന്നു സജിമോന് അയച്ചു കിട്ടിയ ഫോട്ടോ എയര്‍പോര്‍ട്ടിനുള്ളില്‍ നിലയുറപ്പിച്ച അമീറിന് സജിമോന്‍ ഫോര്‍വേര്‍ഡ് ചെയ്യുകയും ഇറങ്ങിയാല്‍ അറിയിക്കണമെന്നും വസ്ത്രം മാറാന്‍ സാധ്യതയുണ്ടെന്നും സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും അറിയിച്ചതുപ്രകാരം കാര്യങ്ങള്‍ അപ്പപ്പോള്‍ സജിമോനെ അറിയിച്ചു കൊണ്ടിരുന്നു. ആ വിവരമാണ് സജിമോന്‍ ലൈവായി ഗള്‍ഫിലേക്ക് അറിയിച്ചു കൊണ്ടിരുന്നത്.

അര്‍ജുന്‍ ആയങ്കി വിമാനത്താവളത്തില്‍ നില്‍ക്കുന്ന ഫോട്ടോയും അപ്രകാരം അയച്ചിരുന്നു .അത് പ്രകാരം മണിക്കൂറുകളോളം അര്‍ജുന്‍ ആയങ്കിയുടെ ചലനങ്ങള്‍ ഇയാള്‍ നിരീക്ഷിച്ചു വിവരങ്ങള്‍ കൈമാറിക്കൊണ്ടിരുന്നു. ആയങ്കി കാറില്‍ കയറി പോകുന്ന വിവരം അപ്പോള്‍ തന്നെ സജിമോനെ അറിയിച്ചതും ഇയാളാണ്. അതേ തുടര്‍ന്നാണ് മറ്റു സംഘംഗങ്ങള്‍ ആയങ്കിയെ പിന്തുടര്‍ന്നതും അഞ്ചുപേരുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്നതും. കരിപ്പൂര്‍ കേന്ദ്രീകരിച്ച് ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന അസ്‌കര്‍ എയര്‍ പോര്‍ട്ടില്‍ നിന്നും കാരിയര്‍മാരെ പുറത്തെത്തിച്ച് റിസീവര്‍ക്ക് കൈമാറുകയും പലപ്പോഴും സ്വര്‍ണം സുരക്ഷിത സ്ഥലത്ത് എത്തിച്ച് കൊടുക്കാറുമുണ്ട്. അത്തരത്തില്‍ കൊടുവള്ളി - താമരശ്ശേരി ഭാഗത്തുള്ള സ്വര്‍ണക്കടത്തുകാരുമായി ഇയാള്‍ക്ക് നല്ല ബന്ധമുള്ളതായും പോലീസ് സംശയിക്കുന്നു.

Related Tags :
Similar Posts