< Back
Kerala

Kerala
രാമനാട്ടുകര സ്വർണ്ണക്കടത്ത്: കൊടുവള്ളി സംഘത്തലവനടക്കം 17 പേരെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി
|20 Aug 2021 2:50 PM IST
കൊടുവള്ളി സംഘത്തലവൻ സുഫിയാൻ അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്യാന്‍ അനുമതി തേടിയാണ് കസ്റ്റംസ് മഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നത്
കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കസ്റ്റംസിന്റെ കണ്ടത്തൽ. 17 പ്രതികളെ കൂടി അറസ്റ്റ് ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നൽകിയ അപേക്ഷ കോടതി അനുവദിച്ചു.
കൊടുവള്ളി സംഘത്തലവൻ സുഫിയാൻ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യണമെന്നാണ് കസ്റ്റംസ് മഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചത്. 17 പ്രതികളും രാമനാട്ടുകര അപകടക്കേസിൽ ഇപ്പോൾ ജയിലിലാണുള്ളത്. കോടതിയുടെ അനുമതി ലഭിച്ചതിനാൽ ഓണത്തിനുശേഷം പ്രതികളെ ജയിലിലെത്തി കസ്റ്റംസ് അറസ്റ്റ് രേഖപെടുത്തും.
വിമാനത്താവളം വഴി പ്രതികൾ വ്യാപകമായി സ്വർണ്ണക്കള്ളക്കടത്ത് നടത്തിയതായുള്ള തെളിവിന്റെ അടിസ്ഥാനത്തിലാണ് നടപടി. അർജുൻ ആയങ്കി ഉൾപ്പെടെയുള്ള പ്രതികൾ കണ്ണൂർ കേന്ദ്രീകരിച്ച് വലിയ സംഘമായി നിരവധി തവണ സ്വർണക്കടത്ത് നടത്തിയിട്ടുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.