< Back
Kerala

Kerala
രാമാനാട്ടുകര സ്വർണക്കടത്ത്; രണ്ട് പേർക്ക് കൂടി കസ്റ്റംസ് നോട്ടീസ്
|10 July 2021 4:24 PM IST
പാനൂർ സ്വദേശികൾക്കാണ് തിങ്കളാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്
രാമാനാട്ടുകര സ്വർണക്കടത്ത് കേസിൽ രണ്ട് പേർക്ക് കൂടി കസ്റ്റംസ് നോട്ടീസ് നൽകി. കണ്ണൂർ മേക്കുന്ന് സ്വദേശി മുഹമ്മദ് ആഷിക്ക്, പാനൂർ സ്വദേശിയായ അജ്മലിന്റെ മാതാവിനുമാണ് തിങ്കളാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. ടി.പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ഉപയോഗിച്ചിരുന്ന ഫോൺ ആഷിക്കിന്റേതാണെന്നാണ് സൂചന.
കസ്റ്റംസ് കസ്റ്റഡിയിലെടുത്ത ആളുകളുടെ ഫേൺ രേഖകൾ പരിശോധിച്ചതിൽ നിന്നാണ് രണ്ടു പേർക്ക് കൂടി ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിരിക്കുന്നത്. കൊച്ചി കസ്റ്റംസ് ഓഫീസിൽ ഹാജരാകാനാണ് നോട്ടീസിൽ ആവശ്യപ്പെരിക്കുന്നത്.