< Back
Kerala

Kerala
രാമപുരം പഞ്ചായത്ത് ഭരണം യു.ഡി.എഫിന്
|20 March 2024 6:13 PM IST
എൽഡിഎഫിനൊപ്പം ചേർന്ന് പ്രസിഡന്റായ കോൺഗ്രസ് അംഗം ഷൈനി സന്തോഷിനെ അയോഗ്യയാക്കിയതിനെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്
കോട്ടയം: രാമപുരം പഞ്ചായത്ത് ഭരണം യു.ഡി.എഫിന്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിനും യു.ഡി.എഫിനും ഏഴ് വോട്ടുകൾ വീതം ലഭിച്ചു. തുടർന്ന് നറുക്കെടുപ്പിലൂടെ യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാർഥി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം അംഗം ലിസമ്മ മാത്തച്ചനാണ് പുതിയ പ്രസിഡന്റ്.
നേരത്തെ കൂറ് മാറി എൽഡിഎഫിനൊപ്പം ചേർന്ന് പ്രസിഡന്റായ കോൺഗ്രസ് അംഗം ഷൈനി സന്തോഷിനെ അയോഗ്യയാക്കിയതിനെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്.