< Back
Kerala
സുധാകരൻ കറ കളഞ്ഞ മതേതരവാദി; സിപിഎം, ബിജെപി സർഫിക്കറ്റ് ആവശ്യമില്ലെന്ന് രമേശ് ചെന്നിത്തല
Kerala

'സുധാകരൻ കറ കളഞ്ഞ മതേതരവാദി'; സിപിഎം, ബിജെപി സർഫിക്കറ്റ് ആവശ്യമില്ലെന്ന് രമേശ് ചെന്നിത്തല

Web Desk
|
16 Nov 2022 11:29 AM IST

'നാക്കുപിഴയാണെന്ന് സുധാകരൻ തന്നെ സമ്മതിച്ചതിനാൽ വിവാദം അവസാനിപ്പിക്കണം'

തിരുവനന്തപുരം: കെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാജി സന്നദ്ധത അറിയിച്ച് സുധാകരൻ ആർക്കും കത്തയച്ചിട്ടില്ല. കറ കളഞ്ഞ മതേതരവാദിയാണ് സുധാകരൻ.അതിനായി സിപിഎമ്മിന്റെയും ബിജെപിയുടെയും സർഫിക്കറ്റ് ആവശ്യമില്ല. പ്രസ്താവന നാക്കുപിഴയാണെന്ന് സുധാകരൻ തന്നെ സമ്മതിച്ചതിനാൽ വിവാദം അവസാനിപ്പിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ലീഗിന്റെ ആശങ്കയിൽ തെറ്റ് പറയാനാകില്ലെന്നും അത് ചർച്ച ചെയ്ത് പരിഹരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം കെ സുധാകരന്റെ ആർഎസ്എസ് അനുകൂല പ്രസ്താവന ചർച്ച ചെയ്യാൻ നാളെ കൊച്ചിയിൽ ചേരാനിരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റി. കെ സുധാകരൻ ചികിത്സയിലായതിനാലാണ് യോഗം മാറ്റിയത്. പ്രസ്താവനയെ തുടർന്ന് യുഡിഎഫിലുണ്ടായ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ് സുധാകരൻ. ഘടകകക്ഷി നേതാക്കളെ നേരിൽ കണ്ട് ചർച്ച നടത്തും. എന്നാൽ നേരിൽ കാണണമെന്ന സുധാകരന്റെ ആവശ്യം ലീഗ് ഇതുവരെ അംഗീകരിച്ചിട്ടില്ല.

Similar Posts