< Back
Kerala
രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാന്റുമായി കൂടിക്കാഴ്ച നടത്തും
Kerala

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാന്റുമായി കൂടിക്കാഴ്ച നടത്തും

Web Desk
|
18 Jun 2021 6:39 AM IST

നിലവിൽ പദവികളൊന്നുമില്ലാത്ത ചെന്നിത്തലയെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതാണ് പ്രധാന ചർച്ച വിഷയം.

അനുനയ ചർച്ചയ്ക്കായി ഡൽഹിക്ക് വിളിപ്പിച്ച രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാന്‍റുമായി കൂടിക്കാഴ്ച നടത്തും. പുതിയ നേതൃത്വവുമായി രമേശ് ചെന്നിത്തല അകലം പാലിക്കുന്നുവെന്ന് മനസിലായതോടെയാണ് ഡൽഹിക്ക് വിളിപ്പിച്ചത്.

നിലവിൽ പദവികളൊന്നുമില്ലാത്ത ചെന്നിത്തലയെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതാണ് പ്രധാന ചർച്ച വിഷയം. പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തുകയോ ജനറൽ സെക്രട്ടറി പദം നൽകുകയോ ചെയ്യുമെന്നാണ് സൂചന. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നിന്‍റെ ചുമതല നൽകിയേക്കും.

ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും ഒഴിവാക്കിയതിനു പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി ഫോണില്‍ വിളിച്ച് അനുനയിപ്പിച്ചെങ്കിലും രാഹുൽ ഗാന്ധി പ്രശ്ന പരിഹാരത്തിന് ശ്രമിച്ചിരുന്നില്ല. ഒപ്പമുണ്ടായിരുന്നവർ തന്നെ അവസാനനിമിഷം തള്ളിപ്പറഞ്ഞുവെന്ന് കഴിഞ്ഞദിവസം ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു.

Similar Posts