< Back
Kerala
കുസും സോളാര്‍ പദ്ധതി ക്രമക്കേട്: വിജിലന്‍സിന് പരാതി നല്‍കി രമേശ് ചെന്നിത്തല
Kerala

കുസും സോളാര്‍ പദ്ധതി ക്രമക്കേട്: വിജിലന്‍സിന് പരാതി നല്‍കി രമേശ് ചെന്നിത്തല

Web Desk
|
17 Aug 2025 10:25 AM IST

നൂറുകോടിയുടെ അഴിമതി നടന്നുവെന്ന് ആരോപിച്ചാണ് പരാതി

തിരുവനന്തപുരം: കുസും സോളാര്‍ പദ്ധതി ക്രമക്കേടില്‍ രമേശ് ചെന്നിത്തല വിജിലന്‍സിന് പരാതി നല്‍കി. നൂറുകോടിയുടെ അഴിമതി നടന്നുവെന്ന് ആരോപിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്കാണ് പരാതി നല്‍കിയത്.

ക്രമക്കേട് നടന്നതിന് തെളിവ് സമര്‍പ്പിച്ചതായി രമേശ് ചെന്നിത്തല പറഞ്ഞു. 'അനര്‍ട്ട് ടെണ്ടര്‍ വിളിച്ചത് മുതല്‍ ക്രമക്കേട്' നടന്നെന്നും അദ്ദേഹം പറഞ്ഞു. കർഷകർക്ക് സൗരോർജ്ജം ഉപയോഗിച്ച് കാർഷികാവശ്യങ്ങൾ നിറവേറ്റുന്നതിനും വരുമാനം നേടുന്നതിനും വേണ്ടിയുള്ള ഒരു കേന്ദ്ര സർക്കാർ പദ്ധതിയാണ് കുസും സോളാര്‍ പദ്ധതി.

Similar Posts