< Back
Kerala

Kerala
മന്നം ജയന്തിയിൽ മുഖ്യപ്രഭാഷകൻ; രമേശ് ചെന്നിത്തല വീണ്ടും എൻഎസ്എസ് വേദിയിൽ
|19 Dec 2024 3:38 PM IST
മന്നം ജയന്തിയിൽ മുഖ്യപ്രഭാഷകനായാണ് ചെന്നിത്തലയെ ക്ഷണിച്ചിരിക്കുന്നത്.
കോട്ടയം: കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ വീണ്ടും ചേർത്തുപിടിച്ച് എൻഎസ്എസ്. മന്നം ജയന്തിയിൽ മുഖ്യപ്രഭാഷകനായാണ് ചെന്നിത്തലയെ ക്ഷണിച്ചിരിക്കുന്നത്. ജനുവരി രണ്ടിന് പെരുന്നയിൽ ചേരുന്ന സമ്മേളനത്തിൽ ചെന്നിത്തല പങ്കെടുക്കും. പരിപാടിയുടെ നോട്ടീസ് പുറത്തിറക്കി.
ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ താക്കോൽ സ്ഥാന വിവാദമുണ്ടാക്കി എൻഎസ്എസ് നിലപാട് സ്വീകരിച്ചിരുന്നു. ഈ പരാമർശത്തെ ചെന്നിത്തല പിന്നീട് തള്ളിപ്പറഞ്ഞതായിരുന്നു അകൽച്ചക്ക് കാരണം. 11 വർഷത്തെ ഇടവേളക്ക് ശേഷമാണ് ചെന്നിത്തല എൻഎസ്എസ് വേദിയിലെത്തുന്നത്.
പ്രതിപക്ഷനേതാവ് വി.ഡി സതീശനുമായി എൻഎസ്എസ് നല്ല ബന്ധത്തിലല്ല. അതിനിടെയാണ് ചെന്നിത്തലയെ എൻഎസ്എസ് വീണ്ടും ചേർത്തുപിടിക്കുന്നത്. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിക്കും ജോർജ് കുര്യനും പരിപാടിയിലേക്ക് ക്ഷണമില്ല.