< Back
Kerala
രാഹുൽ ഗാന്ധി ഭാരതയാത്ര നടത്തണം; കോണ്‍ഗ്രസില്‍ സമൂല മാറ്റത്തിനു നിര്‍ദേശങ്ങളുമായി ചെന്നിത്തല
Kerala

'രാഹുൽ ഗാന്ധി ഭാരതയാത്ര നടത്തണം'; കോണ്‍ഗ്രസില്‍ സമൂല മാറ്റത്തിനു നിര്‍ദേശങ്ങളുമായി ചെന്നിത്തല

Web Desk
|
7 May 2022 1:09 PM IST

ചിന്തൻ ശിബിരിന്‍റെ ഭാഗമായി ഡൽഹിയിൽ ചേരുന്ന ഉപസമിതിയിലാണ് ചെന്നിത്തല നിർദേശം മുന്നോട്ട് വച്ചത്.

ഡല്‍ഹി: കോൺഗ്രസിൽ സമൂലമായ മാറ്റം വേണമെന്ന നിർദേശവുമായി രമേശ്‌ ചെന്നിത്തല. ചിന്തൻ ശിബിരിന്‍റെ ഭാഗമായി ഡൽഹിയിൽ ചേരുന്ന ഉപസമിതിയിലാണ് ചെന്നിത്തല നിർദേശം മുന്നോട്ട് വച്ചത്.

ഡിസിസികൾ പുനഃസംഘടിപ്പിക്കണമെന്നും 30 ലക്ഷം ജനസംഖ്യക്ക് ഒരു ഡിസിസി എന്നനിലയിലേക്ക് മാറ്റണമെന്നും ചെന്നിത്തല പറഞ്ഞു. ലോകസഭ തെരെഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധി ഭാരതയാത്ര നടത്തണമെന്നും പാർട്ടി പ്രവർത്തന ഫണ്ട് കണ്ടെത്താൻ എല്ലാ വർഷവും ഒരു മാസം നീണ്ടു നിൽക്കുന്ന ഫണ്ട് ശേഖരണ കാമ്പയിൻ നടത്തണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ജംബോ കമ്മിറ്റികളെ ഒഴിവാക്കണം. ഓരോ തലത്തിലും എത്ര ഭാരവാഹികൾ വേണമെന്ന് ഭരണഘടനയിൽ നിശ്ചയിക്കണം. വൻ നഗരങ്ങളിൽ പ്രത്യേക ഡിസിസികൾ വേണം. ഡിസിസി അംഗങ്ങളുടെ എണ്ണം പരമാവധി 30 ആയി പരിമിതപ്പെടുത്തണം. ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിക്കാനുള്ള അധികാരം പിസിസിക്ക്‌ നൽകണം. -

പിസിസി അംഗങ്ങളുടെ എണ്ണം ചെറിയ സംസ്ഥാനങ്ങളിൽ 50, വലിയ സംസ്ഥാനങ്ങളിൽ പരമാവധി 100 എന്ന് നിജപ്പെടുത്തണം. ഇങ്ങനെ പോകുന്നു ചെന്നിത്തലയുടെ നിര്‍ദേശങ്ങള്‍.

Similar Posts