< Back
Kerala

Kerala
കിഫ്ബി പാതയ്ക്ക് ടോൾ; യൂസർ ഫീ എന്ന പേരിൽ കൊണ്ടു വന്നാലും എതിർക്കുമെന്ന് ചെന്നിത്തല
|5 Feb 2025 7:38 AM IST
സർക്കാർ നടപടി ജനവിരുദ്ധമാണ്
കൊല്ലം: കിഫ്ബി പാതയ്ക്ക് ടോൾ ഏർപ്പെടുത്താനുള്ള നീക്കം യൂസർ ഫീ എന്ന പേരിൽ കൊണ്ടു വന്നാലും എതിർക്കുമെന്ന് രമേശ് ചെന്നിത്തല മീഡിയവണിനോട്. സർക്കാർ നടപടി ജനവിരുദ്ധമാണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ അനുവദിക്കില്ല. കിഫ്‌ബി അപകടമാണെന്ന് തുടക്കത്തിലേ യുഡിഎഫ് പറഞ്ഞതാണ്. വരുമാനം വർധിപ്പിക്കാൻ മറ്റുവഴികൾ തേടാത്തതിന്‍റെ പരിണിത ഫലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.