< Back
Kerala

Kerala
'ലീഡർ തർക്കം പാർട്ടിക്ക് ഗുണം ചെയ്യില്ല'; കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല
|7 Jun 2022 11:25 AM IST
തൃക്കാക്കരയിലേത് പാർട്ടി ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്‍റെ വിജയമാണ്. അതിന്‍റെ മേന്മ കളയാൻ ആരും ശ്രമിക്കരുതെന്നും വിവാദങ്ങളിൽ പ്രതികരിക്കാൻ ഇല്ലെന്നും ചെന്നിത്തല പറഞ്ഞു
കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല. ലീഡർ തർക്കം പാർട്ടിക്ക് ഗുണം ചെയ്യില്ല. തൃക്കാക്കരയിലേത് പാർട്ടി ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്‍റെ വിജയമാണ്. അതിന്‍റെ മേന്മ കളയാൻ ആരും ശ്രമിക്കരുതെന്നും വിവാദങ്ങളിൽ പ്രതികരിക്കാൻ ഇല്ലെന്നും ചെന്നിത്തല പറഞ്ഞു.
തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കോൺഗ്രസ് അനുകൂലസംഘടനകളുടെ പേരിൽ വി ഡി സതീശനെ 'ലീഡർ' എന്ന് വിളിച്ച് ഫ്ലക്സുകളുയർന്നതിൽ കോൺഗ്രസിൽ അതൃപ്തി പുകയുകയാണ്.
അതേ സമയം കേരളത്തില്‍ ലീഡര്‍ ഒന്നേയുള്ളൂ എന്നും അത് കരുണാകരനാണ് എന്നും കഴിഞ്ഞ ദിവസം വി.ഡി സതീശന്‍ പ്രതികരിച്ചിരുന്നു.