< Back
Kerala

Kerala
'മതേതര നിലപാടിൽ ഒരിക്കലും വെള്ളം ചേർക്കില്ല'; സുകുമാരൻ നായർക്ക് ചെന്നിത്തലയുടെ മറുപടി
|9 Jan 2023 1:14 PM IST
തന്നെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടിയതിനാലാണ് യു.ഡി.എഫ് പരാജയപ്പെട്ടതെന്ന വാദത്തിൽ കഴമ്പില്ലെന്നും ചെന്നിത്തല പറഞ്ഞു.
ആലപ്പുഴ: എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് മറുപടിയുമായി രമേശ് ചെന്നിത്തല. തന്നെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടിയതുകൊണ്ടാണ് യു.ഡി.എഫ് പരാജയപ്പെട്ടത് എന്ന വാദത്തിൽ കഴമ്പില്ല. യു.ഡി.എഫും കോൺഗ്രസും ആരെയും മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടിയിട്ടില്ല. 45 വർഷമായി കോൺഗ്രസ് പ്രവർത്തകനാണ്. മതേതര നിലപാടാണ് താൻ എന്നും ഉയർത്തിപ്പിടിച്ചത് എന്നും ചെന്നിത്തല പറഞ്ഞു.
രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയതിനാലാണ് യു.ഡി.എഫ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് എന്നായിരുന്നു സുകുമാരൻ നായർ പറഞ്ഞത്. താക്കോൽ സ്ഥാനത്ത് വന്നപ്പോൾ ചെന്നിത്തല എൻ.എസ്.എസിനെ തള്ളിപ്പറഞ്ഞെന്നും അദ്ദേഹം ആരോപിച്ചിരുന്നു.