< Back
Kerala

Kerala
മറിയക്കുട്ടിക്കും അന്നയ്ക്കും സാമ്പത്തിക സഹായം നൽകുമെന്ന് രമേശ് ചെന്നിത്തല
|19 Nov 2023 3:15 PM IST
മറിയക്കുട്ടിയെയും അന്നയെയും സന്ദർശിച്ച ശേഷം സാമ്പത്തിക സഹായത്തിൻ്റെ ആദ്യഗഡു ചെന്നിത്തല കൈമാറി
ഇടുക്കി: അടിമാലിയിൽ പെൻഷൻ മുടങ്ങിയതിൽ തെരുവിലിറങ്ങി പ്രതിഷേധിച്ച മറിയക്കുട്ടിക്കും അന്നയ്ക്കും സാമ്പത്തിക സഹായം നൽകുമെന്ന് രമേശ് ചെന്നിത്തല. പെൻഷൻ കിട്ടുന്നത് വരെ ഇരുവർക്കും പ്രതിമാസം 1600 രൂപ വീതം നൽകും. മറിയക്കുട്ടിയെയും അന്നയെയും സന്ദർശിച്ച ശേഷം ചെന്നിത്തല ആദ്യഗഡു കൈമാറി.
പാർട്ടി ജില്ലാ നേതാക്കൾക്കൊപ്പം ഇന്ന് ഉച്ചയോടെയാണ് മറിയകുട്ടിയുടെ വീട്ടിൽ രമേശ് ചെന്നിത്തലയെത്തിയത്. ഇരുവരോടും സംസാരിച്ച ശേഷം സർക്കാർ പെൻഷൻ ലഭിക്കുന്നതു വരെ ധനസഹായം നൽകുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇതു കൂടാതെ ഏതെങ്കിലും തരത്തിലുള്ള സഹായം ആവശ്യമുണ്ടെങ്കിൽ തന്നെ ബന്ധപ്പെടണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.