< Back
Kerala
ആലപ്പുഴ ഇരട്ട കൊലപാതകം ആഭ്യന്തരവകുപ്പിന്‍റെ ഗുരുതര വീഴ്ച്ചയെന്ന് രമേശ് ചെന്നിത്തല
Kerala

ആലപ്പുഴ ഇരട്ട കൊലപാതകം ആഭ്യന്തരവകുപ്പിന്‍റെ ഗുരുതര വീഴ്ച്ചയെന്ന് രമേശ് ചെന്നിത്തല

Web Desk
|
19 Dec 2021 9:23 AM IST

കൊലയാളികളെ സംരക്ഷിക്കാൻ ഭരണകൂടം കോടികൾ ചെലവഴിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ആലപ്പുഴയിലെ കൊലപാതകങ്ങൾ ആഭ്യന്തര വകുപ്പിൻറെ ഗുരുതര വീഴ്ച്ചയെന്ന് രമേശ് ചെന്നിത്തല. എസ്.ഡി.പി.ഐയും ബി.ജെ.പിയും നടത്തുന്ന ചോരക്കളി അവസാനിപ്പിക്കണം. രാഷ്ട്രീയ കൊലപാതകം തടയാൻ പൊലീസ് നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല മീഡിയവണിനോട് പറഞ്ഞു.

കൊലയാളികളെ സംരക്ഷിക്കാൻ ഭരണകൂടം കോടികൾ ചെലവഴിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാനെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസാണെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു. ഇന്നലെ രാത്രിയാണ് അഞ്ചംഗ സംഘം കെ.എസ് ഷാനെ വാഹനമിടിച്ചു വീഴ്ത്തിയ ശേഷം വെട്ടികൊലപ്പെടുത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ഒ.ബി.സി മോര്‍ച്ച നേതാവ് രജ്ഞിത്ത് ശ്രീനിവാനനെ എട്ടംഗ സംഘം വീട്ടില്‍ കയറി കൊലപ്പെടുത്തുകയായിരുന്നു.

ആലപ്പുഴ വെള്ളക്കിണറിലെ ബി.ജെ.പി നേതാവായ രഞ്ജിത്ത് ശ്രീനിവാസൻറെ കൊലപാതകത്തിന് പിന്നില്‍ എസ്.ഡി.പി.ഐയെന്ന് ബി.ജെ.പിയും ആരോപിച്ചു. മണിക്കൂറുകളുടെ വ്യത്യാസത്തിൽ പതിനഞ്ച് കിലോമീറ്റർ ദൂരപരിധിയിലാണ് രണ്ടു കൊലപാതതകങ്ങളും നടന്നത്. കൊല്ലപ്പെട്ടതിൽ രണ്ടുപേരും അതാതു സംഘടനകളുടെ സംസ്ഥാനതല ഭാരവാഹികളായിരുന്നു. കൊലപാതകങ്ങളെ തുടര്‍ന്ന് ആലപ്പുഴയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ജില്ലയില്‍ ഇന്നും നാളെയുമാണ് കലക്ടര്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.

Ramesh Chennithala said that the murders in Alappuzha were a serious omission of the Home Department. The bloodshed between the SDPI and the BJP must end. Ramesh Chennithala told mediapersons that the police should take action to prevent political assassinations.

Similar Posts