< Back
Kerala
കോണ്‍ഗ്രസിന് ദലിത് പ്രസിഡന്‍റ്  വേണം; ഖാര്‍ഗെയെ പിന്തുണച്ച് ചെന്നിത്തല
Kerala

കോണ്‍ഗ്രസിന് ദലിത് പ്രസിഡന്‍റ് വേണം; ഖാര്‍ഗെയെ പിന്തുണച്ച് ചെന്നിത്തല

Web Desk
|
1 Oct 2022 1:12 PM IST

കേരളത്തിലെ വോട്ടർമാരിൽ ഭൂരിപക്ഷം പേരും ഗാർഖെയെ പിന്തുണയ്ക്കും

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാർജുന്‍ ഖാർഗെയ്ക്ക് പൂർണ പിന്തുണ നല്‍കുന്നുവെന്ന് രമേശ് ചെന്നിത്തല. കേരളത്തിലെ വോട്ടർമാരിൽ ഭൂരിപക്ഷം പേരും ഗാർഖെയെ പിന്തുണയ്ക്കും. ശശി തരൂരിന് മത്സരിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ മുതിർന്ന നേതാവായ ഖാർഗെ തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നും ചെന്നിത്തല പറഞ്ഞു.

ഇന്നത്തെ രാജ്യത്തിന് ആവശ്യം പരിണിതപ്രഞ്ജനായ ഒരു നേതാവിനെയാണ്. ഗാന്ധി കുടുംബമാണ് എല്ലാം നയിക്കുന്നതെന്ന ആക്ഷേപം ഉയരുന്നുണ്ട്. കെ.പി.സി.സി നിലപാട് കെ.പി.സി.സി പ്രസിഡന്‍റ് പറയും. സീനിയർ നേതാക്കൾ എല്ലാം ഖാർഖെയെ പിന്തുണച്ചു. ദലിത് കോൺഗ്രസ് പ്രസിഡന്‍റ് ഉണ്ടാകേണ്ടത് അനിവാര്യമാണ്. തരൂരിന് മത്സരിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. അതിൽ തെറ്റില്ല. പക്ഷേ സീനിയർ നേതാവായ ഗാർഖെ വരണം. സോണിയ ഗാന്ധിയോ രാഹുൽ ഗാന്ധിയോ തെരഞ്ഞെടുപ്പിൽ ഇടപെട്ടിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ആരെയും പിന്തുണയ്ക്കാൻ വോട്ടർമാരോട് ആവശ്യപ്പെടില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ പറഞ്ഞു. മനസാക്ഷി പറയുന്നതനനുസരിച്ച് വോട്ട് ചെയ്യാം. മല്ലികാർജുൻ ഖാർഗെയും ശശി തരൂരും പ്രസിഡന്‍റ് സ്ഥാനത്തേക്ക് യോഗ്യരാണെന്നും സുധാകരന്‍ പറഞ്ഞു.

Similar Posts