< Back
Kerala

Kerala
'നടക്കാൻ പോലും വയ്യാത്ത ആളെന്നാണ് ബാബു പ്രസാദിനെക്കുറിച്ച് അവര്‍ രാഹുല്‍ ഗാന്ധിയെ ധരിപ്പിച്ചത്'; ഗ്രൂപ്പ് പോര് വ്യക്തമാക്കുന്ന ചെന്നിത്തലയുടെ വീഡിയോ പുറത്ത്
|29 Aug 2021 9:21 PM IST
ആലപ്പുഴയിലെ പുതിയ ഡിസിസി പ്രസിഡന്‍റ് ബാബു പ്രസാദിനെ സ്വീകരിക്കുന്നതിനിടെ ആയിരുന്നു ചെന്നിത്തലയുടെ പരാമർശം.
ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെ കേരളത്തിലെ കോൺഗ്രസിൽ രൂപപ്പെട്ട തർക്കം രൂക്ഷമാകുന്നതിനിടെ ഡിസിസി പട്ടികയ്ക്ക് പിന്നിലെ ഗ്രൂപ്പ് പോര് പരാമർശിക്കുന്ന രമേശ് ചെന്നിത്തലയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.
ആലപ്പുഴയിലെ പുതിയ ഡിസിസി പ്രസിഡന്‍റ് ബാബു പ്രസാദിനെ സ്വീകരിക്കുന്നതിനിടെ ആയിരുന്നു ചെന്നിത്തലയുടെ പരാമർശം.
നടക്കാൻ പോലും വയ്യാത്ത ആളെന്നാണ് ബാബു പ്രസാദിനെക്കുറിച്ച് എതിർവിഭാഗം രാഹുൽ ഗാന്ധിയെ ധരിപ്പിച്ചതെന്ന് ചെന്നിത്തല പറയുന്നതാണ് വീഡിയോയിലുള്ളത്. ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് സജീവമായി പരിഗണിച്ചിരുന്ന കെ.പി. ശ്രീകുമാറിനെ രമേശ് ചെന്നിത്തലയുടെ കൂടെയുണ്ടായിരുന്ന പ്രവർത്തകർ പരിഹസിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.