< Back
Kerala

Kerala
രൺജീത് വധക്കേസിലെ പ്രതികൾ ഒളിവിൽ- വിജയ്‌സാഖറെ
|25 Dec 2021 12:07 PM IST
ഷാൻ വധക്കേസിൽ അറസ്റ്റിലായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
ആലപ്പുഴയിലെ രൺജീത് വധക്കേസിലെ പ്രതികൾ ഒളിവിലാണെന്ന് എഡിജിപി വിജയ്‌സാഖറെ. ഈ പ്രതികളെകുറിച്ച് നിർണായകമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവർ സംസ്ഥാനം വിട്ടതായും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. ഷാൻ വധക്കേസിൽ അറസ്റ്റിലായ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. കൊലപാതകത്തിൽ ഗൂഢാലോചനയുണ്ടെന്ന് തെളിഞ്ഞാൽ അവർക്കെതിരെയും നടപടിയെടുക്കും.
മുഴുവൻ പ്രതികളെയും പിടിക്കാൻ സാധിക്കും. പൊലീസ് പ്രത്യേക സംഘങ്ങളായി അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.ഇതോടെ ഷാൻ വധക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 അയി. ഇതിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ അഞ്ചുപേരാണ്.