< Back
Kerala

Kerala
രൺജീത്ത് കേസ്: പ്രതികൾ ഉപയോഗിച്ച വാഹനം കണ്ടെത്തി
|29 Dec 2021 12:08 PM IST
ഇതോടെ കൊലപാതകത്തിന് ഉപയോഗിച്ച മൂന്ന് വാഹനങ്ങൾ കണ്ടെത്തി
ആലപ്പുഴയിലെ രൺജീത്തിന്റെ കൊലപാതകത്തിലെ പ്രതികൾ ഉപയോഗിച്ച വാഹനം കണ്ടെത്തി. ഒരു ഇരുചക്ര വാഹനം വലിയചുടുകാടിന് സമീപമാണ് കണ്ടെത്തിയത്. ഇതോടെ കൊലപാതകത്തിന് ഉപയോഗിച്ച മൂന്ന് വാഹനങ്ങൾ കണ്ടെത്തി. കേസിൽ പിടിയിലായ രണ്ട് പ്രതികളുമായി തെളിവെടുപ്പ് തുടരുകയാണ്.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ് എസ്.ഡി.പി.ഐ പ്രവർത്തകരായ പ്രതികൾ രണ്ടുപേരും. ഇതിലൊരാളെ ബംഗളൂരുവിൽ നിന്നാണ് പിടികൂടിയത്. പന്ത്രണ്ടംഗ സംഘമാണ് ബി.ജെ.പി നേതാവായ രൺജീത്തിനെ കൊലപ്പെടുത്താൻ എത്തിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു