< Back
Kerala

Kerala
രഞ്ജിത്ത് വധം; രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി
|28 Dec 2021 6:59 PM IST
അറസ്റ്റിലായത് എസ്.ഡി.പി.ഐ പ്രവർത്തകര്‍
ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസ് വധക്കേസില്‍ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. എസ്.ഡി.പി.ഐ പ്രവർത്തകരായ ആലപ്പുഴ വെള്ളക്കിണർ സ്വദേശി അനൂപ് അഷ്റഫ്, റസീബ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.പ്രതികൾ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്ന് പോലീസ് പറഞ്ഞു. അനൂപിനെ ബാംഗ്ലൂർ നിന്നും റസീബിനെ ആലപ്പുഴയിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.
12 മണിക്കൂറിനിടെയാണ് ആലപ്പുഴയില്‍ നാടിനെ നടുക്കിയ രണ്ട് കൊലപാതകങ്ങള്‍ നടന്നത്.ഡിസംബര്‍ 18 ന് വൈകീട്ടാണ് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇതിനു തൊട്ടുപിന്നാലെ ഡിസംബര്‍ 19ന് പുലര്‍ച്ചെ ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനെ ഒരുസംഘം ആളുകള്‍ വീട്ടിലെത്തി വെട്ടിക്കൊല്ലുകയായിരുന്നു.