< Back
Kerala
അതിജീവിതയെ അധിക്ഷേപിച്ച കേസ്; മഹിളാ കോണ്‍ഗ്രസ് നേതാവ് രഞ്ജിത പുളിക്കന്‍ അറസ്റ്റില്‍
Kerala

അതിജീവിതയെ അധിക്ഷേപിച്ച കേസ്; മഹിളാ കോണ്‍ഗ്രസ് നേതാവ് രഞ്ജിത പുളിക്കന്‍ അറസ്റ്റില്‍

Web Desk
|
16 Jan 2026 4:28 PM IST

കോട്ടയത്ത് നിന്നാണ് പത്തനംതിട്ട സൈബർ പൊലീസ് ഇവരെ പിടികൂടിയത്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് രഞ്ജിത പുളിക്കന്‍ അറസ്റ്റില്‍. പത്തനംതിട്ട സൈബര്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോട്ടയത്ത് നിന്നാണ് ഇവരെ പിടികൂടിയത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആദ്യം പരാതി നല്‍കിയ അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചുവെന്ന കേസിലാണ് സൈബര്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്ന് വൈകിട്ടോടെ രഞ്ജിതയെ പത്തനംതിട്ടയിലെത്തി ചോദ്യംചെയ്യും.

നേരത്തെ, അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിപരമായി അധിക്ഷേപിക്കുകയും വിവരങ്ങള്‍ പരസ്യമാക്കുകയും ചെയ്തിരുന്നു. സമാനമായ കേസിലാണ് രാഹുല്‍ ഈശ്വര്‍ ഏതാനും ദിവസങ്ങള്‍ ജയിലില്‍ കഴിഞ്ഞത്. സ്വഭാവഹത്യ നടത്തി, അധിക്ഷേപ പോസ്റ്റുകള്‍ പ്രചരിപ്പിച്ചുവെന്നതാണ് ഇവര്‍ക്കെതിരില്‍ നേരത്തെ ചുമത്തിയ വകുപ്പുകള്‍.

Similar Posts