< Back
Kerala

Kerala
റാന്നിയിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ
|25 Jun 2023 12:18 PM IST
ശനിയാഴ്ച രാത്രിയാണ് കീക്കൊഴൂർ സ്വദേശി രജിതമോൾ കൊല്ലപ്പെട്ടത്.
പത്തനംതിട്ട: റാന്നിയിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. റാന്നി തട്ടേക്കാട്‌നിന്ന് ഇന്ന് രാവിലെയാണ് പ്രതി അതുൽ സത്യനെ പിടികൂടിയത്.
ശനിയാഴ്ച രാത്രിയാണ് കീക്കൊഴൂർ സ്വദേശി രജിതമോൾ കൊല്ലപ്പെട്ടത്. രാത്രി 8.30 ഓടെ വീട്ടിലെത്തിയ അതുൽ രജിതമോളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ രജിതയുടെ മാതാപിതാക്കൾക്കും പരിക്കേറ്റു. ഇവർ കോട്ടയം മെഡിക്കൾ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
നേരത്തെ ഒരുമിച്ച് താമസിച്ചിരുന്ന അതുലും രജിതയും ഏറെ ദിവസങ്ങളായി അകന്നുകഴിയുകയായിരുന്നു. ഇവർക്ക് നാലും രണ്ടും വയസ്സുള്ള മക്കളുണ്ട്. അതുൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. അതുലിന്റെ പീഡനം മൂലം സ്വന്തം വീട്ടിലേക്ക് പോന്ന രജിതമോളെ കൂടെവരണമെന്ന് ആവശ്യപ്പെട്ട് അതുൽ ഭീഷണിപ്പെടുത്തിയിരുന്നു.