< Back
Kerala
പീഡന പരാതിയിൽ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ കേസെടുത്തു
Kerala

പീഡന പരാതിയിൽ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ കേസെടുത്തു

Web Desk
|
5 Feb 2022 10:55 PM IST

ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തിയ ശേഷം ബലമായി പീഡിപ്പിച്ചെന്നാണ് കേസ്.

സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതിയിൽ എളമക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തിയ ശേഷം ബലമായി പീഡിപ്പിച്ചെന്നാണ് കേസ്. കണ്ണൂർ സ്വദേശിനിയായ യുവതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്.

10 വർഷം മുമ്പ് സിനിമ ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടിൽ വെച്ചായിരുന്നു തന്നെ പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.

Similar Posts