< Back
Kerala
പോക്സോ കേസ് പ്രതിയെ പീഡിപ്പിച്ചു; സി.ഐക്കെതിരെ കേസ്
Kerala

പോക്സോ കേസ് പ്രതിയെ പീഡിപ്പിച്ചു; സി.ഐക്കെതിരെ കേസ്

Web Desk
|
15 Dec 2022 12:03 PM IST

പ്രതിയെ അറസ്റ്റ് ചെയ്യും മുമ്പ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി എന്നാണ് പരാതി

തിരുവനന്തപുരം: പോക്സോ കേസ് പ്രതിയെ പീഡിപ്പിച്ചതിന് സി.ഐക്കെതിരെ കേസെടുത്തു. തിരുവനന്തപുരം അയിരൂർ മുൻ സി.ഐ ജയ്സലിനെതിരെയാണ് കേസ്. പ്രതിയെ അറസ്റ്റ് ചെയ്യും മുമ്പ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി എന്നാണ് പരാതി.നിലവിൽ ഇയാൾ സസ്‌പെൻഷനിലാണ്.

കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് ക്വാർട്ടേഴ്‌സിൽ വച്ച് പീഡിപ്പിച്ചുവെന്നും പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തുവെന്നുമാണ് പരാതി. പീഡനം പുറത്തു വരാതിരിക്കാനുള്ള പ്രതിരോധത്തിന്റെ ഭാഗമായി പോക്‌സോ കേസിൽ മൂന്നു ദിവസത്തിനുള്ളിൽ പ്രതിക്കെതിരെ കുറ്റപത്രവും സമർപ്പിച്ചു.

എന്നാൽ, പ്രതി ബന്ധുക്കളോട് വിവരമറിയിച്ചതോടെ ബന്ധുക്കൾ പരാതി നല്കുകയായിരുന്നു. തുടർന്ന്,റൂറൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയുടെ ജാമ്യം പരിഗണിക്കവേ കോടതിയിലും ഇക്കാര്യം അറിയിച്ചു. തുടർന്ന് കോടതി പ്രതിക്ക് തിങ്കളാഴ്ച ജാമ്യം അനുവദിച്ചു. പ്രകൃതി വിരുദ്ധ പീഡന പരാതിയിൽ ഇന്നലെ പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പോക്‌സോ കേസ് ഒതുക്കാൻ 1,35,000 രൂപ സി.ഐ ജയ്‌സൽ കൈക്കൂലി വാങ്ങിയെന്നും പരാതിയുണ്ട്. കൈക്കൂലി നൽകാത്തതിൽ വ്യാജ കേസെടുത്തതിനായിരുന്നു ഇയാളെ മുൻപ് സസ്‌പെൻഡ് ചെയ്തത്.



Related Tags :
Similar Posts