< Back
Kerala
സിവിക് ചന്ദ്രനെതിരായ പീഡനക്കേസ്; മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്ന ഹരജി കോടതിയിൽ
Kerala

സിവിക് ചന്ദ്രനെതിരായ പീഡനക്കേസ്; മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്ന ഹരജി കോടതിയിൽ

Web Desk
|
15 Sept 2022 7:29 AM IST

കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡനക്കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ആണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുക.

കൊച്ചി: ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിവികിന് മുൻകൂർ ജാമ്യം അനുവദിച്ചു കൊണ്ടുള്ള കീഴ്‌ക്കോടതി ഉത്തരവിലെ വിവാദ പരാമർശങ്ങൾ നീക്കണമെന്ന് സർക്കാർ അപ്പീലിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡനക്കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ആണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുക.

Similar Posts