< Back
Kerala
Rape case against Nadapuram native
Kerala

'ദുബൈയിലേക്ക് വിളിച്ചുവരുത്തി കെട്ടിയിട്ട് ബലാത്സംഗം ചെയ്തു'; സുഹൃത്തിനെതിരെ പരാതിയുമായി കൊച്ചി സ്വദേശിനി

Web Desk
|
14 March 2024 10:19 AM IST

നാദാപുരം സ്വദേശിയായ അഹമ്മദ് അബ്ദുല്ലക്കെതിരെയാണ് പരാതി.

കൊച്ചി: കൊച്ചി സ്വദേശിനിയായ 25-കാരിയെ സുഹൃത്ത് കെട്ടിയിട്ട് ബലാത്സംഗം ചെയ്‌തെന്ന് പരാതി. ബിസിനസ് ആവശ്യത്തിനായി ദുബൈയിലേക്ക് വിളിച്ചുവരുത്തിയ യുവതിയെ നാദാപുരം സ്വദേശി കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് 25 ലക്ഷം രൂപ നൽകി സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്നും യുവതി ആരോപിക്കുന്നു. മാനസികമായി തകർന്ന താൻ ആത്മഹത്യയുടെ വക്കിലാണെന്നും അതിജീവിത പറയുന്നു.

അതേസമയം കേസിൽ പ്രതിയായ നാദാപുരം സ്വദേശി അഹമ്മദ് അബ്ദുല്ല വിദേശത്താണെന്ന് പൊലീസ് പറഞ്ഞു. വടകര റൂറൽ എസ്.പിക്ക് നൽകിയ പരാതിയിൽ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Similar Posts