< Back
Kerala

Kerala
ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയെ എതിർത്ത് പരാതിക്കാരി ഹൈക്കോടതിയിൽ
|6 Jan 2026 8:37 PM IST
കേസിൽ കക്ഷിചേരാൻ അതിജീവിത അപേക്ഷ നൽകി
കൊച്ചി: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പരാതിക്കാരി ഹൈക്കോടതിയിൽ. കേസിൽ കക്ഷിചേരാൻ അതിജീവിത അപേക്ഷ നൽകി. മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് അപേക്ഷ.
തന്നെ കേൾക്കണമെന്നും സൈബർ ആക്രമണം നേരിടുന്നു എന്നും പരാതിക്കാരി പറയുന്നു. തന്റെ ഭാഗം കൂടി കേട്ടതിന് ശേഷം നടപടിയെടുക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. കേസുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾ കോടതിയെ അറിയിക്കാനുണ്ടെന്നും പരാതി നൽകിയതിന്റെ പേരിൽ പല തരത്തിലുള്ള സൈബർ ആക്രമണമാണ് നേരിടേണ്ടി വരുന്നുണ്ടെന്നും അതിജീവിത വ്യക്തമാക്കി.
രാഹുലിനെതിരായ ആദ്യ കേസിൽ കീഴ്‌ക്കോടതി ജാമ്യം നിഷേധിച്ചതോടെ മുൻകൂർ ജാമ്യ ഹരജിയുമായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തത്. പരാതിക്കാരിയുടെ എല്ലാ വാദങ്ങളും പരിഗണിച്ചുകൊണ്ടാണ് കീഴ്‌ക്കോടതി ജാമ്യ ഹരജി തള്ളിയത്.