< Back
Kerala
rape case,womens commission kerala,rape in ICU: Kozhikode Medical College did not report to Womens Commission,latest malayalam news,ഐ.സി.യുവില്‍ യുവതിയെ പീഡിപ്പിച്ച സംഭവം: വനിതാ കമ്മീഷന് റിപ്പോർട്ട് നൽകാതെ കോഴിക്കോട് മെഡി.കോളേജ്,കോഴിക്കോട് മെഡി.കോളേജില്‍ പീഡനം,
Kerala

ഐ.സി.യുവില്‍ യുവതിയെ പീഡിപ്പിച്ച സംഭവം: വനിതാ കമ്മീഷന് റിപ്പോർട്ട് നൽകാതെ കോഴിക്കോട് മെഡി.കോളേജ്

Web Desk
|
27 Jun 2023 1:00 PM IST

യുവതിയുടെ മൊഴിമാറ്റാൻ ഭീഷണിപ്പെടുത്തിയ അഞ്ച് പേരുടെ സസ്പെൻഷൻ പിൻവലിച്ച നടപടിയിലാണ് വനിത കമ്മീഷൻ റിപ്പോർട്ട് തേടിയത്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐ സി യുവിൽ യുവതിയെ പീഡിപ്പിച്ച കേസിൽ മെഡിക്കൽ കോളജ് അധികൃതർ വനിത കമ്മീഷന് റിപ്പോർട്ട് നൽകിയില്ല. ഇന്ന് റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പട്ടിരുന്നത്. റിപ്പോർട്ട് ലഭിക്കാത്തതിനെ തുടർന്ന് കേസ് പരിഗണിക്കുന്നത് അടുത്ത മാസം 11ലേക്ക് മാറ്റി.

ഐ സിയുവിൽ പീഡനത്തിനിരയായ യുവതിയുടെ മൊഴിമാറ്റാൻ ഭീഷണിപ്പെടുത്തിയ അഞ്ച് പേരുടെ സസ്പെൻഷൻ പിൻവലിച്ച നടപടിയിലാണ് വനിത കമ്മീഷൻ റിപ്പോർട്ട് തേടിയത്. 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ ജൂൺ അഞ്ചിനാണ് കമ്മീഷൻ മെഡിക്കൽ കോളജ് പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടത്. എന്നാൽ കേസ് പരിഗണിക്കുന്ന ഇന്നും മെഡിക്കൽ കോളേജധികൃതർ റിപ്പോർട്ട് നൽകിയിട്ടില്ല.

പരാതിക്കാരിയെ ഇക്കാര്യം വനിത കമ്മീഷൻ അറിയിച്ചു. മെഡിക്കൽ കോളേജ് യുവതിയോട് നിരന്തരം അനീതി കാണിക്കുകയാണെന്ന് ആരോപണമുണ്ട്. മെഡിക്കൽ കോളേജ് ആഭ്യന്തര അന്വേഷണ കമ്മിറ്റിയുടെ റിപ്പോർട്ട് ഹാജരാക്കാനും കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഇതും നൽകിയിട്ടില്ല.


Similar Posts