< Back
Kerala
Molestation, Thrissur, തൃശ്ശൂര്‍, പീഡനം
Kerala

9 വയസ് പ്രായമുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസ്; മധ്യവയസ്കന് 73 വർഷം കഠിന തടവ്

Web Desk
|
16 Jun 2023 9:39 PM IST

ഒൻപതു വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ വീടിന്‍റെ ടെറസിൽ വെച്ചും പാചകപുരയിൽ വെച്ചും ഭീഷണിപ്പെടുത്തി പലതവണ ബലാത്സംഗം ചെയ്ത കേസിലാണ് ശിക്ഷ

തൃശ്ശൂര്‍: ഒൻപതു വയസ് മാത്രമുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസ്സിൽ മധ്യ വയസ്കന് 73 വർഷം കഠിന തടവും 1,85,000 രൂപ പിഴയും ശിക്ഷ. ഒൻപതു വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ വീടിന്‍റെ ടെറസിൽ വെച്ചും പാചകപുരയിൽ വെച്ചും ഭീഷണിപ്പെടുത്തി പലതവണ ബലാത്സംഗം ചെയ്ത കേസിലാണ് വാടാനപ്പിള്ളി ദേശത്ത് ഇത്തിക്കാട്ട് വീട്ടില്‍ വിനോദ് എന്ന ഉണ്ണിമോൻ(49) കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജ് ലിഷ.എസ് ആണ് ശിക്ഷ വിധിച്ചത്.

വാടാനപ്പിള്ളി ഇൻസ്പെക്ടർ ആയിരുന്ന ബിജു കെ.ആര്‍ ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. ഈ കേസിലേയ്ക്ക് വേണ്ടി 16 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും തൊണ്ടി മുതലുകളും ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു. കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡ്വ.കെ.എസ്.ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കുന്നതിനു വേണ്ടി അഡ്വ. അമൃത, അഡ്വ. സഫ്ന എന്നിവരും ഹാജരായി. വാടാനപ്പിള്ളി ഇൻസ്പെക്ടർ ആയിരുന്ന ബിജോയ്.പി.ആർ ആണ് കുറ്റപത്രം സമർപ്പിച്ചത്.

Similar Posts