< Back
Kerala

പ്രതീകാത്മക ചിത്രം
Kerala
മാനസിക വൈകല്യമുള്ള പെൺകുട്ടിക്ക് പീഡനം; പ്രതിയെ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ചു
|18 Jan 2024 8:28 PM IST
കോടതിയിൽ നിന്നും ജാമ്യം നേടിയ പ്രതി ഒളിവിൽ പോവുകയായിരുന്നു
തിരുവനന്തപുരം: മാനസിക വൈകല്യമുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ ഇന്റർപോൾ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ചു. തിരുവനന്തപുരം വിഴിഞ്ഞം വലിയവിളാകം വീട്ടിൽ യാഹ്യാഖാൻ (40) എതിരെയാണ് നടപടി. 2008 ൽ മാനസിക വൈകല്യമുള്ള പെൺകുട്ടിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്യുകയായിരുന്നു.
പാലാ പോലീസ് യാഹ്യാ ഖാനെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് കോടതിയിൽ നിന്നും ജാമ്യം നേടിയ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. എസ്.പി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഇന്റർപോൾ ഇയാളെ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ചത്.