< Back
Kerala

യൂസഫലി
Kerala
മന്ത്രവാദത്തിന്റെ മറവിൽ പീഡനം; പ്രതി അറസ്റ്റിൽ
|17 May 2024 12:03 PM IST
ദോഷം മാറ്റാനായി പൂജ ചെയ്യാമെന്ന് പറഞ്ഞാണ് ഇയാൾ പെൺകുട്ടിയെ സമീപിച്ചത്.
പാലക്കാട്: മന്ത്രവാദത്തിന്റെ മറവിൽ പീഡനം നടത്തിയ പ്രതി പിടിയിൽ. പാലക്കാട് പത്തിരിപ്പാല സ്വദേശി യൂസഫലി (45) ആണ് അറസ്റ്റിലായത്. തൃശൂർ സ്വദേശിനിയായ യുവതിയെയാണ് പീഡനത്തിനിരയാക്കിയത്. ദോഷം മാറ്റാനായി പൂജ ചെയ്യാമെന്ന് പറഞ്ഞാണ് പെൺകുട്ടിയെ സമീപിച്ചത്. ശേഷം ഒരു വസ്തു മണപ്പിച്ചു അർദ്ധ മയക്കത്തിൽ എത്തിയ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. തൃശൂർ പഴുവിലാണ് ഇയാളുടെ മന്ത്രവാദ സ്ഥാപനം.